Labels

Wednesday, November 26, 2014




മുത്ത് 

ഒരു ചിപ്പിയുടെ 
രണ്ടിതളുകൾക്കുള്ളിൽ
നമ്മൾ ഒളിപ്പിച്ചുവെച്ചത് 
ഒരേ മൗനം
Started 3 days computer training for Primary School IT Co-odinators at BRC Vellangallur

Tuesday, January 24, 2012






ഓര്‍മ തന്‍ നീലനിലാവുള്ള തല്പത്തില്‍ 
ഒരു വാസരം കൂടി മയങ്ങാന്‍ കിടന്നു 

Saturday, August 27, 2011

മരുഭൂമിയില്‍ മഴനീര്‍ക്കണം
മനതാരില്‍ നീ തുടു പനിനീര്‍ മണം
ഇരുള്‍രാത്രിയില്‍ ചെറു താരകം  
കനലോര്‍മയില്‍ നീ മൃദുലാളനം l
 

Sunday, January 2, 2011

ഗാനം 6

കഥയുടെ മഴവിൽച്ചിറകിൽ ചെല്ല-
ക്കുരുവികളേ കളിയാടാൻ വാ
പാട്ടിൻ തുമ്പിൽ കളീയൂഞ്ഞാലി-
ട്ടാടിരസിക്കാനിതിലേ വാ
                                   (കഥയുടെ)
അറിവിൻ ചെറുതിരിനാളം നമ്മൾ-
ക്കഗ്നി കണക്കെ ജ്വലിപ്പിക്കാം
കളിചിരിയെന്നും പനിനീർ മലരായ്
അവനിയിലാകെ വിരിയിക്കാം
                                  (കഥയുടെ)
വയലുകൾ നദികൾ കാത്തീടാം
മഴയുടെ മലയുടെ കൂട്ടാവാം
ലോകം മുഴുവൻ നമ്മുടെ വീടായ്
കരുതി നമുക്കിനി മുന്നേറാം
                                  (കഥയുടെ)

ഗാനം 5

അനുരാഗം അനുരാഗം
അറിയതെയാത്മാവിൻ തന്ത്രിയിലുണരും
അമൃതവർഷിണീരാഗം -ഈ
ആർദ്രവികാരം അനുരാഗം
                                     (അനുരാഗം)
അന്നെന്റെയേകാന്തയാനത്തിലെപ്പൊഴോ
അരുമയായരികിലെത്തീ
അനുഭൂതി പെയ്തുപെയ്തൊഴിയാതെ നീ നിന്നു
അകതാരിൽ വാസനപ്പൂക്കളായി
                                    (അനുരാഗം)
അരോ വിരിച്ചിട്ട മാനത്തെ മെത്തയിൽ
ആവണിമുല്ലകൾ പോലെ
അനുപമസാരളൃമായെൻ വിപഞ്ചിയിൽ
ആരാധികേ നീ പൂത്തുനിന്നൂ
                                   (അനുരാഗം)






Thursday, December 23, 2010

ഗാനം 4

ഈ നോവിൽ തീരാത്ത നോവിൽ
കൂട്ടായെനിക്കിന്നെൻ നിഴലേ നീ മാത്രം
നിഴലേ നീ മാത്രം
ഈ രാവിൽ ഏകാന്തരാവിൽ
പിരിയതെ നിൽ‌പതെന്നഴലേ നീ മാത്രം
അഴലേ നീ മാത്രം
                    (ഈ നോവിൽ)
വിടപറയുന്നേരം കരുതിയ വാക്കുകൾ
വിങ്ങുന്ന കണ്0ത്തിൽ മരിച്ചുവീണു
കരകാണാക്കായലിൽ കളിവഞ്ചിപോൽ
അലയുന്നിതേതൊരു കരയണയാൻ ഞാ-
നലയുന്നിതേതൊരു കരയണയാൻ
                    (ഈ നോവിൽ)
മൃദുകരസ്പർശത്താൽ സാന്ത്വനമേകുവാ-
നാവാതെ നീയെന്തേ തരിച്ചു നിന്നു
വിരഹത്തിന്നാഴിയിൽ നീർപ്പോളപോൽ
അലയുന്നിതേതൊരു കരയണയാൻ ഞാ-
നലയുന്നിതേതൊരു കരയണയാൻ
         (ഈ നോവിൽ)