കഥയുടെ മഴവിൽച്ചിറകിൽ ചെല്ല- ക്കുരുവികളേ കളിയാടാൻ വാ പാട്ടിൻ തുമ്പിൽ കളീയൂഞ്ഞാലി- ട്ടാടിരസിക്കാനിതിലേ വാ (കഥയുടെ) അറിവിൻ ചെറുതിരിനാളം നമ്മൾ- ക്കഗ്നി കണക്കെ ജ്വലിപ്പിക്കാം കളിചിരിയെന്നും പനിനീർ മലരായ് അവനിയിലാകെ വിരിയിക്കാം (കഥയുടെ) വയലുകൾ നദികൾ കാത്തീടാം മഴയുടെ മലയുടെ കൂട്ടാവാം ലോകം മുഴുവൻ നമ്മുടെ വീടായ് കരുതി നമുക്കിനി മുന്നേറാം (കഥയുടെ)